മലയിൻകീഴ് : പടക്കം പൊട്ടിത്തെറിച്ച് ഹോട്ടൽ ജീവനക്കാരന് പരിക്കേറ്റു. ആസാം സ്വദേശി മുജൂറിനാണ് (26) പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 3 മണിയോടെയായിരുന്നു സംഭവം. ആറ്റുകാൽ ക്ഷേത്രത്തിലേക്ക് മലയം പൗരസമിതിയുടെ വിളക്കുകെട്ട് എഴുന്നള്ളത്തിന്റെ ഭാഗമായി പടക്കം പൊട്ടിച്ചിരുന്നു.അതിൽ പൊട്ടാതെ കിടന്ന പടക്കം മുജൂർ എടുത്ത് കത്തിക്കുന്നതിനിടെയായിരുന്നു അപകടം. സംഭവം നടക്കുമ്പോൾ ഹോട്ടലിന് സമീപം നിരവധി പേർ ഉണ്ടായിരുന്നെങ്കിലും ആരും ആംബുലൻസ് പോലും വിളിക്കാൻ തയ്യാറായില്ലെന്ന ആക്ഷേപമുണ്ട്.സ്ഥലത്തില്ലാതിരുന്ന ഹോട്ടൽ ഉടമയും കോൺഗ്രസ് വിളവൂർക്കൽ മണ്ഡലസം പ്രസിഡന്റുമായ മധുസൂദനൻനായർ വിതുരയിൽ നിന്ന് എത്തിയശേഷമാണ് മുജൂറിനെ ആശുപത്രിയിലേക്ക് കൊണ്ടു പോയത്.സംഭവത്തെ സംബന്ധിച്ച് മലയിൻകീഴ് സി.ഐ.അനിൽകുമാർ,എസ്.ഐ.സൈജു എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.മുജൂറിന്റെ കൈ വിരലുകൾക്ക് ക്ഷതമേറ്റിട്ടുണ്ട്.