തിരുവനന്തപുരം : ജില്ലാ ഫുട്ബാൾ അസോസിയേഷന്റെ എലൈറ്റ് ഡിവിഷൻ മത്സരങ്ങൾ ഇന്ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ആരംഭിക്കും. ആദ്യമത്സരത്തിൽ എസ്.ബി.ഐ ടൈറ്റാനിയത്തെനേരിടും. ഉച്ചയ്ക്ക് 2.45നാണ് കിക്കോഫ് നാലേകാലിന് രണ്ടാംമത്സരത്തിൽ കേരള പൊലീസ് ആർ.ബി.ഐയെ നേരിടും. മുൻ ഇന്ത്യൻ ക്യാപ്ടൻ ഐ.എം. വിജയൻ ഉദ്ഘാടനം ചെയ്യും.
ക്യാപ്ഷൻ
മാർ ഇവാനിയോസ് ട്രോഫി ബാസ്കറ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ പുരുഷവിഭാഗം ജേതാക്കളായ മാർ ഇവാനിയോസ് കോളേജ് ടീം ട്രോഫിയുമായി. ചങ്ങനാശേരി അസംപ്ഷൻ കോളേജാണ് വനിതാ ചാമ്പ്യൻമാർ