വർക്കല:ജി.കാർത്തികേയന്റെ അഞ്ചാം ചരമവാർഷികദിനത്തിൽ വർക്കല മൈതാനത്ത് ഛായാചിത്രത്തിനു മുമ്പിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും നടത്തി.വർക്കലകഹാർ നേതൃത്വം നൽകി.ജന്മദേശമായ വർക്കലയിൽ ജി.കാർത്തികേയൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 11ന് വൈകിട്ട് 4ന് മുനിസിപ്പൽ പാർക്കിൽ അനുസ്മരണ സമ്മേലനം നടക്കും.വി.ഡി.സതീശൻ എം.എൽ.എ,കെ.എം.ഷാജി എം.എൽ.എ എന്നിവർ സംസാരിക്കും.