ddd

നെയ്യാറ്റിൻകര:അമരവിള സി.എസ്.ഐ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ വാർഷിക സമ്മേളനം നെയ്യാറ്റിൻകര മുനിസിപ്പൽ ചെയർപേഴ്സൺ ഡബ്ല്യു.ആർ.ഹീബ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ ശോഭനദാസ് അദ്ധ്യക്ഷത വഹിച്ചു. സ്ക്കൂൾ സൂപ്രണ്ട് ഡി.പി ജയധർമ്മൻ സ്വാഗതം പറഞ്ഞു.ഹെഡ്മിസ്ട്രസ്ഗ്ലോറിജോൺ ,സഭാസെക്രട്ടറി സി.ഇ.ശോഭനരാജ്,സതീഷ് ലാൽ പി.ടി.എ പ്രസിഡന്റ് എൻ.ജയ്സൺ എന്നിവർ പ്രസംഗിച്ചു.ഉന്നത വിജയം നേടിയ എസ് അരുണിമരാജ് ,എ.എസ്. രോഷ്നി, എ സതീഷ് എന്നിവർക്കും സ്കൂളിൽ 34 വർഷം സേവനം അനുഷ്ഠിച്ച എച്ച്. വിജയകുമാരിയേയുംം മെമെൻറോ നൽകി ആദരിച്ചു.ഐ.ദീപ നന്ദി പറഞ്ഞു.