ബാലരാമപുരം:കുടുംബത്തിലെ എല്ലാ അംഗങ്ങളും ലോകറിക്കാർഡ് പട്ടികയിൽ ഇടം നേടിയവർ.കണ്ണമ്മൂല നികുഞ്ചം ടവർസിൽ താമസവും കോസ്മോപൊളിറ്റൻ ഹോസ്പിറ്റലിലെ ഡയറ്റീഷ്യനുമായ വിജയലക്ഷ്മിയും മക്കളുമാണ് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. 60 സെക്കന്റെിൽ 165 പ്രാവശ്യം കൈകൾ നേരായ ദിശയിലും വിപരീത ദിശയിലും കറക്കി വിജയലക്ഷ്മിയാണ് ഇൻക്രഡിബിൾ ബുക്ക് ഒഫ് റിക്കാർഡിൽ ആദ്യം ലോകറിക്കാർഡിനഹയായത്. മക്കളായ പട്ടം ആര്യ സെൻട്രൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി വി.കെ.കാർത്തിക 60 സെക്കന്റിൽ 89 പ്രാവശ്യം കൈകൾ ഇരുദിശയിലും കറക്കി ലോകറിക്കാർഡ് നേടി. ഇളയമകൾ പട്ടം ആര്യ സെൻട്രൽ സ്കൂളിലെ വി.കെ.ദേവിക നാല് വയസ്സുള്ളപ്പോൾ സ്കൂളിലെ ഓണാഘോഷത്തിൽ കഥകളി അവതരിപ്പിച്ചാണ് ലോകറിക്കാർഡ് കരസ്ഥമാക്കിയത്.പിതാവ് പി.കെ കുമാർ എന്ന ഗിന്നസ് കുമാർ ഒൻപത് ലോക റിക്കാർഡ് ജേതാവാണ്. ബാക്ക്വഡ് ബ്രെയിൻ സൈക്കിളിലും പെന്നി ഫാർത്തിംഗ് സൈക്കളിലും കൈകൾ നേരായ ദിശയിലും വിപരീത ദിശയിലും കറക്കി ലോക റെക്കോർഡ് നേടിയിട്ടുണ്ട്.ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളും അവാർഡ് ജേതാക്കൾ എന്ന അപൂർവ്വ ബഹുമതിയാണ് ഇവരെ സമൂഹത്തിൽ വ്യത്യസ്തമാക്കുന്നത്. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ കൈയ്യിൽ നിന്നാണ് വിജയലക്ഷ്മിയും മക്കളും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്.