നെയ്യാറ്റിൻകര: ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര താലൂക്ക് പൊലീസ് ആസ്ഥാനത്തേയ്ക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ചും ധർണയും നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി ഉദ്ഘാടനം ചെയ്തു. പൊലീസിന്റെ രഹസ്യ സ്വഭാവത്തിന് ഭംഗം വരുത്തുന്ന രീതിയിൽ പൊലീസ് ആസ്ഥാനത്ത് സ്വകാര്യ ഏജൻസിയുടെ കടന്നുകയറ്റം ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ഭരണപരാജയമാണെന്നും മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും തമ്പാനൂർ രവി ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് അവനീന്ദ്രകുമാർ അദ്ധ്യക്ഷനായിരുന്നു. അഡ്വ.എം മുഹിനുദ്ദീൻ, എസ്.കെ അശോക് കുമാർ,ജോസ് ഫ്രാങ്ക്ളിൻ, തിരുപുറം ഗോപൻ, കക്കാട് രാമചന്ദ്രൻ നായർ, ആർ അജയകുമാർ എന്നിവർ സംസാരിച്ചു.