shylaja

തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന്റെ സ്ത്രീസുരക്ഷാ പദ്ധതിയായ വൺഡേ ഹോമിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.കെ.ശൈലജ നിർവഹിച്ചു. പദ്ധതി ഉടൻ മറ്റ് ജില്ലകളിലും നടപ്പാക്കുമെന്ന് അവർ പറഞ്ഞു. നഗരങ്ങളിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതമായ താത്ക്കാലിക താമസ സൗകര്യമാണിത്.

തമ്പാനൂർ ബസ് ടെർമിനലിലെ എട്ടാം നിലയിലാണ് വൺഡേ ഹോം.250 രൂപ ദിവസവാടകയുള്ള ആറ് മുറികളും 150രൂപ കിടക്ക വാടകയുള്ള 25 കിടക്കകളുമുള്ള ഡോർമിറ്ററിയുമാണുള്ളത്.24 മണിക്കൂറും പ്രവർത്തിക്കും.എയർകണ്ടീഷൻ സൗകര്യം,ഡ്രസിംഗ് റൂം,ടോയില​റ്റുകൾ,കുടിവെള്ളം എന്നീ സൗകര്യങ്ങൾ ലഭ്യമാണ്.

മേയർ കെ.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.ശിശുക്ഷേമവകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ,ഡയറക്ടർ ടി.വി.അനുപമ,ഡെപ്യൂട്ടി മേയർ രാഖി രവികുമാർ,ജെൻഡർ അഡ്വെെസർ ഡോ.ടി.കെ ആനന്ദി,നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർപേഴ്സൺ എസ്.എസ് സിന്ധു,കൗൺസിലർ ജയലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.