നെയ്യാറ്റിൻകര:മാരായമുട്ടം ശ്രീ നീലകേശി ക്ഷേത്രത്തിലെ പറണേറ്റ് മഹോത്സവം 9 മുതൽ 21 വരെ നടക്കും.9 ന് വൈകിട്ട് 3.30ന് മേൽ 4.30 നകമുള്ള മുഹൂർത്തത്തിൽ ദേവിയെ ഉച്ചബലിയ്ക്കും പറണേറ്റ് മഹോത്സവത്തിലേയ്ക്കുമായി പുറത്തെഴുന്നള്ളിക്കും.10ന് രാത്രി 7.30ന് ഇല്യുമിനേഷൻ സ്വിച്ച് ഓൺ,11ന് വൈകിട്ട് 6.30 ന് ലളിതാസഹസ്രനാമപാരായണം,രാത്രി 7.30ന് കാവ്യ സന്ധ്യ,9.30ന് കഥാപ്രസംഗം, 12ന് വൈകിട്ട് 6ന് മഹാലക്ഷദീപം, 7.15 ന് സംഗീതസദസ്,രാത്രി 9ന് ലൈവ് മ്യൂസിക്കൽ ബാൻഡ് കൺസെർറ്റ്,13ന് വൈകിട്ട് 5ന് ഭക്തിഗാനസുധ,7.30 ന് ഗാനാമൃതം,തുടർന്ന് സൂപ്പർ മാജിക് ഷോ,14ന് 6.45ന് എഴുന്നെള്ളിപ്പ്,വൈകിട്ട് 5ന് അൻപൊലിവ് സമൂഹപ്പറ സമർപ്പണം,രാത്രി 7.30ന് ഡോ.പ്രശാന്തവർമ്മ നയിക്കുന്ന മാനസജപലഹരി,15ന് വൈകിട്ട് 5.30ന് ശ്രീ നീലകേശി കാവ്യാഞ്ജലി രാത്രി 7.30 ന് സാംസ്കാരിക സദസ് തുടർന്ന് മഞ്ജീരധ്വനി നൃത്തസംഗീത വിരുന്ന്,16ന് വൈകിട്ട് 4 മുതൽ നെയ്യ് വിളക്കും,1001 തട്ടപ്പൂജയും രാത്രി 9.30ന് ഹാസ്യ,വിസ്മയപ്പൊലിരാവ് 17ന് രാത്രി 7.30 ന് ഫ്യൂഷൻ ശിങ്കാരിമേളം,9 ന് കോമഡി മെഗാഷോ,18ന് വൈകിട്ട് 5.30 ന് കൊട്ടിപ്പാടിസേവ,6ന് നിറദീപസന്ധ്യ,രാത്രി 8ന് മത്സര ഗാനമേള,19ന് വൈകിട്ട് 5ന് ദേവി കീർത്തന മാധുരി,7.15 ന് ഭജനാമൃതം,രാത്രി 8ന് ഡാൻസ് ധമാക്ക, 20 ന് രാത്രി 8 ന് കളിയാട്ടക്കാലം,2 രാത്രി 12.05 ന് മേൽ 12.50 നകം പറണേറ്റ്,21ന് രാവിലെ 7ന് നിലത്തിൽപ്പോരും ദാരിക നിഗ്രഹവും.