kallara-block

പാലോട്:ഡി.ജി.പിയുടെ അഴിമതി സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കല്ലറ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പാലോട് പൊലീസ് സ്റ്റേഷൻ മാർച്ച് അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് കല്ലറ ബ്ലോക്ക് പ്രസിഡന്റ് പവിത്ര കുമാർ,ഡി.സി.സി ഭാരവാഹികളായ ഡി.രഘുനാഥൻ നായർ,ആനാട് ജയൻ,പി.എസ്.ബാജിലാൽ, ഡോ.സുഷമ,കോൺഗ്രസ് നന്ദിയോട് മണ്ഡലം പ്രസിഡന്റ് രാജ് കുമാർ,ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കാനാവിൽ ഷിബു തുടങ്ങിയവർ പങ്കെടുത്തു.

caption കല്ലറ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പാലോട് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് അടൂർ പ്രകാശ് എം.പി ഉദ്ഘാടനംചെയ്യുന്നു