കടയ്ക്കാവൂർ: ആറ്റിങ്ങൽ ഡിപ്പോയിൽ നിന്നും മണനാക്ക് മെഡിക്കൽ കോളേജ് വഴി തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സിയുടെ മണനാക്ക് സ്റ്റേ ബസ് പുനഃരാരംഭിക്കണമെന്ന് പി.എം.എ ഫൗണ്ടേഷൻ ഗതാഗത മന്ത്രിക്ക് നിവേദനം നൽകി. മെഡിക്കൽ കോളേജിൽ പോകുന്ന നിരവധി രോഗികൾക്കും സർക്കാർ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും വളരെയധികം പ്രയോജനപ്പെട്ടിരുന്ന സർവീസാണ് നിറുത്തലാക്കിയത്. രാത്രി കാലങ്ങളിൽ വക്കം, കടയ്ക്കാവൂർ, അഞ്ചുതെങ്ങ് പ്രദേശങ്ങളിലുളളവർക്ക് തിരുവനന്തപുരത്ത് നിന്ന് എത്തി ചേരുന്നതിന് വളരെ സഹായകരമായിരുന്ന ഈ സർവീസ് പുനഃരാരംഭിക്കണമെന്നതാണ് നാട്ടുകാരുടെയും പി.എം.എ ഫൗണ്ടേഷന്റെയും ആവശ്യം.