sathee

വെഞ്ഞാറമൂട്: ഗൃഹനാഥൻ വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടു. ആനച്ചൽ പ്രശാന്ത് കോട്ടേജിൽ സതീശൻ ആശാരി (63) യെയാണ് കട്ടിലിന് ചുവടെ മരിച്ച നിലയിൽ കണ്ടത്. മുറിയിൽ ഇയാൾ ഒറ്റയ്ക്കായിരുന്നു . ഉണരാൻ വൈകിയതിനാൽ സംശയം തോന്നി വീട്ടുകാർ വാതിലിൽ മുട്ടിയിട്ടും പ്രതികരണമൊന്നും ഉണ്ടായില്ല. തുടർന്ന് ഓടിളക്കി ഇറങ്ങി നോക്കുമ്പോഴാണ് മരിച്ച നിലയിൽ കാണാനായത്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. ഭാര്യ ലതിക. മക്കൾ: ശില്പ, സൗരവ്.