kovalam

കോവളം : ഡി.ജി.പി ലോക് നാഥ് ബഹ്റയെ മുഖ്യമന്ത്രി പിണറായി വിജയൻ ഭയപ്പെടുകയാണെന്നും ആഭ്യന്തര വകുപ്പിലെ ക്രമക്കേടുകൾ തുറന്ന് കാട്ടാൻ തയാറാകണമെന്നും കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ആഭ്യന്തര വകുപ്പിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ്‌ നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചിന്റെ സംസ്ഥാന തല ഉത്ഘാടനം വിഴിഞ്ഞത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാഞ്ഞിരംകുളം, കോവളം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റികൾ സംഘടിപ്പിച്ച മാർച്ചിൽ കാഞ്ഞിരംകുളം ബ്ലോക്ക് പ്രസിഡന്റ് ശിവകുമാർ അദ്ധ്യക്ഷനായിരുന്നു. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, എം.വിൻസെന്റ് എം.എൽ.എ, കെ.പി.സി.സി ജന. സെക്രട്ടറിമാരായ എം.മുരളി., കെ.പി.അനിൽകുമാർ, കോവളം ബ്ളോക്ക് പ്രസിഡന്റ് വെങ്ങാനൂർ ശ്രീകുമാർ , കോളിയൂർ ദിവാകരൻ നായർ , ജി. സുബോധൻ, കെ.വി. അഭിലാഷ്, വിൻസെൻ്റ് ഡി പോൾ, സഞ്ജയൻ, വിഴിഞ്ഞം മണ്ഡലം പ്രസിഡന്റ് മുജീബ് റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.