congras

വിതുര: വിതുര പഞ്ചായത്തിൽ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുക, തെരുവ് വിളക്കുകൾ കത്തിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് വിതുര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹനപ്രചരണജാഥയും പൊതുയോഗവും സംഘടിപ്പിച്ചു. ചെറ്റച്ചൽ ജംഗ്ഷനിൽ നിന്നാരംഭിച്ച ജാഥമുൻ പഞ്ചായത്ത് പ്രസിഡന്റ് സി.എസ്. വിദ്യാസാഗർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പാക്കുളം അയൂബ് ജാഥക്ക് നേതൃത്വം നൽകി. വിതുര കലുങ്ക് ജംഗ്ഷനിൽ ചേർന്ന സമാപന സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി ബി.ആർ.എം ഷഫീർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എൻ. ജയമോഹൻ, തോട്ടുമുക്ക് അൻസർ, കോൺഗ്രസ് ആര്യനാട് ബ്ലോക്ക് പ്രസിഡന്റ് മലയടി പുഷ്പാംഗദൻ, എസ്. കുമാരപിള്ള, വി. അനുരുദ്ധൻനായർ, കോൺഗ്രസ് ആനപ്പാറ മണ്ഡലം പ്രസിഡന്റ് ജയപ്രകാശൻനായർ, പഞ്ചായത്തംഗം ജി.ഡി. ഷിബുരാജ്, എസ്. ജയേന്ദ്രകുമാർ, എൽ.കെ. ലാൽരോയി, കെ. മുരളീധരൻനായർ, കെ.കെ. സുകുമാരൻ, എൽ.കെ. ലാൽറോഷിൻ, എച്ച്. പീരുമുഹമ്മദ്, പഞ്ചായത്തംഗങ്ങളായ കല്ലാർ മുരളീധരൻനായർ, അനിൽ, പി. ജലജകുമാരി, ഗോപകുമാർ, സൈഫിൻസ, വിതുര മണ്ഡലം പ്രസിഡന്റ് പാക്കുളംഅയൂബ്, മണ്ണറവിജയൻ, ബി.ആർ. സുനിൽകുമാർ, ബി.എൽ. മോഹനൻ, ഉമൈബാറഷീദ്, ജയചന്ദ്രൻനായർ, കൃഷ്ണൻനായർ, സുരേന്ദ്രൻ ഒരുപറ, കെ.ജി. പ്രസന്നൻ, ചരുവിള രാജു, എൻ.പി. രാജീവ്, എം. നസീർ, രോബിൺസൺ, ഇ.എം. നസീർ, സുധിൻ സുദർശനൻ, ജോയി, പ്രസന്നാബാബു, ഷൈല എന്നിവർ പങ്കെടുത്തു.