thevan-master

ആലുവ: നഗരസഭ മുൻ കൗൺസിലർ ആശാൻ ലൈൻ റോഡ് ഭാസുരാലയത്തിൽ തേവൻ മാസ്റ്റർ (89) നിര്യാതനായി. എച്ച്.എ.സി ഗവ. എൽ.പി സ്‌കൂളിലെ പ്രധാനാദ്ധ്യാപകനായാണ് സർവീസിൽ നിന്നും വിരമിച്ചത്. തോട്ടുമുഖം പാലത്തിന് സമീപം മകളുടെ വസതിയിലായിരുന്നു താമസം. സി.പി.എം അംഗമായിരുന്നെങ്കിലും പിന്നീട് കുറേക്കാലം എം.സി.പി.ഐ (യു) വിലും പ്രവർത്തിച്ചു. അടുത്തിടെ തിരിച്ച് സി.പി.എമ്മിലെത്തിയിരുന്നു.

. ഭാര്യ: ഭാസുര. മക്കൾ: ഭാമിനി (അസി. എൻജിനിയർ കെ.എസ്.ഇ.ബി), ബീന(അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ പി.ഡബ്‌ളിയു.ഡി). മരുമക്കൾ: പ്രകാശൻ (റിട്ട. അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ പി.ഡബ്‌ളിയു.ഡി), അജിത്ത് (ബിസിനസ്).