വർക്കല: ഹരിഹരപുരം അഞ്ചുമൂർത്തി ക്ഷേത്രത്തിലെ അത്തം തിരുനാൾ മഹോത്സവവും മഹാവിഷ്ണു ക്ഷേത്രത്തിലെ പുനപ്രതിഷ്ഠാ ചടങ്ങുകളും നാളെ ആരംഭിക്കും. രാവിലെ 6.30ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 7ന് ഭാഗവത പാരായണം, 7.30ന് ദേവിക്ക് പൊങ്കൽ, 8.30ന് പൊങ്കൽപൂജ, തുടർന്ന് പ്രഭാതഭക്ഷണം, 9ന് പറയിടീൽ, 12.30ന് അന്നദാനം, വൈകിട്ട് 6.30ന് ദീപാരാധനയും തുടർന്ന് ആത്മീയപ്രഭാഷണവും, 8ന് ചമയവിളക്ക്, 9.30ന് നാടകം. 10ന് രാവിലെ 7ന് മൃത്യുഞ്ജയഹോമം, 8ന് പറയിടീൽ, 11.30ന് നാഗരുപൂജ, രാത്രി 9.30ന് കാക്കാരിശി നാടകം. 11ന് വെളുപ്പിന് 5ന് ഉരുൾ ഘോഷയാത്ര, 7.28നുമേൽ 8.30നകം മഹാവിഷ്ണു ക്ഷേത്രത്തിന്റെ പുനപ്രതിഷ്ഠ, 10.30ന് കലശപൂജ, വൈകിട്ട് 4.30ന് ഓട്ടൻതുള്ളൽ, 5.30ന് ആറാട്ടെഴുന്നള്ളിപ്പും നെടുംകുതിരയെടുപ്പും. 7ന് നാദസ്വരകച്ചേരി, 8ന് ചമയവിളക്ക്, 9ന് എൻഡോവ്മെന്റ് വിതരണം, 9.30ന് നാടകം.