വർക്കല: കുരയ്‌ക്കണ്ണി കുറ്റിക്കാട് ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവം പ്രമാണിച്ച് ഇന്ന് രാവിലെ 6ന് ഗണപതിഹോമം, 6.30ന് ത്രികാല ഭഗവതിസേവ, 9ന് നവകലശം, വൈകിട്ട് 6ന് ദീപക്കാഴ്ച, രാത്രി 9.30ന് നാടകം. 9ന് രാവിലെ 9ന് നവകലശം, 11ന് അന്നദാനം, രാത്രി 9ന് കഥകളി ദക്ഷയാഗം. 10ന് രാവിലെ 6.30ന് ബാലസമാജം ഉരുൾ, 7ന് തുലാഭാരം, 7.10ന് അഷ്ടാഭിഷേകം, 8.30ന് പൊങ്കാല, ഓട്ടൻതുള്ളൽ, 10.30ന് കലശപൂജ, കലശാഭിഷേകം, വൈകിട്ട് 3ന് ആറാട്ടെഴുന്നള്ളിപ്പ്, 5.45 മുതൽ കെട്ടുകാഴ്ച, രാത്രി 9.30ന് നാടകം.