വർക്കല:4200 കോടി കുടിശിക അനുവദിക്കുക,ട്രഷറി തുറന്ന് പ്രവർത്തിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ വർക്കല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന ട്രഷറർ ജി.ത്രിദീപ് ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ് എം.സുഗുണാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.ആർ.അജിത് കുമാർ,അശോകൻ എന്നിവർ പങ്കെടുത്തു.കേരളത്തിലെ കരാറുകാർ രണ്ടു മാസമായി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം നടത്തുന്നതെന്ന് സംസാഥാന ട്രഷറർ ജി.തൃദീപ് പറഞ്ഞു.