വർക്കല:ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ അന്തർദേശീയ വനിതാദിനമായ ഇന്ന് സ്ത്രീ സമത്വ ദിനമായി ആചരിക്കുന്നു.സ്ത്രീകളുടെ ആരോഗ്യ സംരക്ഷണ ബോധവത്കരണ പരിപാടികളുടെ ഭാഗമായി രാവിലെ 10ന് നടത്തുന്ന ബോധവത്കരണ ക്ലാസുകൾ ഡോ.ബ്രഹ്മലക്ഷ്മിയും ഡോ.മീനാകുമാരിയും നയിക്കും.ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം നഗരസഭാ കൗൺസിലർ ജയന്തി ഉദ്ഘാടനം ചെയ്യും.വനിതാദിനം പ്രമാണിച്ച് ഇന്ന് ആശുപത്രിയിൽ എല്ലാ വനിതകൾക്കും പെൺകുട്ടികൾക്കും ചികിത്സ സൗജന്യവും ലാബ് ഇൻവെസ്റ്റിഗേഷൻ ടെസ്റ്റുകൾക്ക് 50 ശതമാനം ഡിസ്ക്കൗണ്ടും അനുവദിക്കുമെന്ന് ആശുപത്രി സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അറിയിച്ചു.