ആര്യനാട്: കോൺഗ്രസ് നേതാവും മുൻ സ്‌പീക്കറുമായിരുന്ന ജി. കാർത്തികേയന്റെ ചരമവാർഷികം കോൺഗ്രസ് ആചരിച്ചു. ആര്യനാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാർത്തികേയന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്‌പാർച്ചന നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി എൻ. ജയമോഹനൻ അനുസ്‌മരണ പ്രഭാഷണം നടത്തി. മഹേശ്വരൻ, കെ. വിജയകുമാർ, പഞ്ചായത്തംഗം കെ. അജിത, മണ്ഡലം പ്രസിഡന്റ് കാനക്കുഴി അനിൽകുമാർ, എസ്.കെ. രാഹുൽ, മോഹനൻ, ശ്രീകുമാർ, വേണു എന്നിവർ നേതൃത്വം നൽകി. പറണ്ടോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. മണ്ഡലം പ്രസിഡന്റ് കെ.കെ. രതീഷ്, ഗ്രാമ പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാമിലാബീഗം, എ.എം. ഷാജി, പീരുമുഹമ്മദ്, ഷൗക്കത്ത്, സതീർ, മണ്ണാറം പ്രദീപ് എന്നിവർ നേതൃത്വം നൽകി.