malayinkil

മലയിൻകീഴ്: മലയിൻകീഴ് മാധവകവി സംസ്‌കൃതി കേന്ദ്രം മന്ദിരത്തിന്റെ ഉദ്ഘാടനം 12ന് വൈകിട്ട് 6.30ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിക്കും. സംസ്കൃതികേന്ദ്രം മന്ദിര നിർമ്മാണത്തിന് 78 ലക്ഷം രൂപ വിനിയോഗിച്ചതായി വാർത്താസമ്മേളനത്തിൽ ചെയർമാൻ മലയിൻകീഴ് വേണുഗോപാൽ പറഞ്ഞു. ഐ.ബി.സതീഷ്.എം.എൽ.എ സംസാരവൃക്ഷഗോപുരവും ഒ. രാജഗോപാൽ എം.എൽ.എ മാധവകവി പ്രതിമ അനാവരണം ചെയ്യും. ഡോ.കെ. ജയകുമാർ, ദേവസ്വം ബോർഡ് കമ്മീഷണർ ഡോ.ബി.എസ്. തിരുമേനി, മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാധാകൃഷ്ണൻനായർ, സംസ്കൃതി കേന്ദ്രം ജനറൽ സെക്രട്ടറി വി. അനിൽകുമാർ, ഗ്രാമപഞ്ചായത്ത് അംഗം എസ്. ചന്ദ്രൻനായർ, ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് കെ. ചന്ദ്രശേഖരൻനായർ, സാംസ്കാരിക വകുപ്പ് അഡീഷണൽ സെക്രട്ടറി കെ. ഗീത എന്നിവർ സംസാരിക്കും. സംസ്കൃതി കേന്ദ്രം രക്ഷാധികാരി എസ്. കൃഷ്ണൻകുട്ടിനായർ, ജനറൽ സെക്രട്ടറി വി. അനിൽകുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.