വെഞ്ഞാറമൂട്:കീഴായിക്കോണം കെെതറക്കുഴി പരപ്പാറ പുത്തൻവിട്ടിൽ ശോഭന(56) അഞ്ചംഗ ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിന് ഇരയായി.കീഴായിക്കോണം ശാലിനി ഭവൻ സ്‌കൂളിനടുത്ത് ശോഭനയുടെ ഉടമസ്ഥതയിലുള്ള സ്ഥലം ഭൂമാഫിയകൾക്ക് കെെമാറാൻ വിസമ്മതിച്ചതിനെ തുടർന്നാണ് കഴിഞ്ഞ 3ന് വെെകിട്ടോടെ ഗുണ്ടകൾ വീട് ആക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു.അക്രമത്തിൽ ശോഭനയ്‌ക്കും സഹോദരി കമലയ്‌ക്കും പരിക്കേറ്റു.സ്ഥലം ഭൂമാഫിയ പറയുന്ന വിലയ്‌ക്ക് വിട്ടു നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ആക്രമണം.ശോഭനയുടെ ഇടതു കെെയ്‌ക്ക് പൊട്ടലും കാലിന് പരിക്കുമുണ്ട്.മുൻ പഞ്ചായത്തു മെമ്പർ ഉൾപ്പെടെ അഞ്ചുപേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നതെന്ന് ശോഭന മൊഴി നൽകിയിട്ടുണ്ട്.പ്രതികൾ ശോഭനയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി നാട്ടുകാർ പറയുന്നു.ക്രിമിനൽ കേസുകളിൽ പ്രതികളായിട്ടുള്ള ഇവരെ ഉടൻ അറസ്‌റ്റ് ചെയ്യണമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.സുധീർ ആവശ്യപ്പെട്ടു.