leave-

തിരുവനന്തപുരം: അൺ എയ്ഡഡ് വിദ്യാലയങ്ങളിലെ അദ്ധ്യാപികമാർക്കും ഇതര ജീവനക്കാർക്കും പ്രസവാവധി ആനുകൂല്യം ലഭിക്കും.

26 ആഴ്ച (ആറു മാസം) ശമ്പളത്തോടെയുള്ള അവധിയാണ് അനുവദിക്കുന്നത്. ചികിത്സാ ആവശ്യങ്ങൾക്കായി തൊഴിലുടമ 3500 രൂപയും നൽകണം.

ഇതുസംബന്ധിച്ച് അന്തിമ വിജ്ഞാപനമായി. രാജ്യത്ത് ആദ്യമായാണ് അൺ എയ്ഡഡ് സ്‌കൂൾ ജീവനക്കാർക്ക് ഈ ആനുകൂല്യം ലഭ്യമാക്കുന്നത്. സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിന് കേന്ദ്രസർക്കാർ അംഗീകാരം നൽകിയിരുന്നു.

ഈ മേഖലയിലെ അദ്ധ്യാപകർക്ക് മിനിമം വേതനം ഉറപ്പാക്കുന്ന ബില്ല് വിദ്യാഭ്യാസ വകുപ്പ് നിയമസഭയിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്.