പാറശാല:വാഴപ്പള്ളി ശുഭാനന്ദ ദ്വാരകാശ്രമത്തിലെ വാർഷിക മഹോത്സവവും ജ്യോതിപ്രയാണവും 9 മുതൽ 18 വരെ നടക്കും.പതിവ് പൂജകൾക്ക് പുറമെ ദിവസവും വൈകുന്നേരം 7 ന് ഗുരുപൂജയും ആരാധനയും,രാത്രി 9 ന് സമർപ്പണ പൂജ എന്നിവ.മാർച്ച് 9 ന് രാവിലെ 10 ന് മേൽ 11 നകം കൊടിയേറ്റ്, 13,14 തീയതികളിൽ രാത്രി 8 ന് ഭക്തിഗാനസുധ, 15 ന് രാവിലെ 11 ന് ജ്യോതിപ്രയാണം കന്യാകുമാരി തെക്കൻ തിരുപ്പതിയിൽ നിന്നും ആരംഭിച്ച് പാറശാല ആശുപത്രി ജംഗ്‌ഷൻ ചുറ്റി ശുഭാനന്ദ ആശ്രമത്തിൽ എത്തിച്ചേരുന്നു.രാത്രി 7ന് മഹാലക്ഷ്മി പൂജ,തുടർന്ന് ആത്മീയ പ്രഭാഷണം.16ന് വൈകിട്ട് 6.30ന്,ഐശ്വര്യപൂജയും പഴക്കുല നേർച്ചയും,രാത്രി 7ന് മഹാലക്ഷ്മി പൂജ,8 ന് ആത്മീയ സമ്മേളനം.17ന് രാവിലെ 9ന് സാംസ്കാരിക ഘോഷയാത്ര,18ന് രാത്രി 10 ന് മേൽ 11നകം കൊടിയിറക്ക്,രാത്രി 7ന് മഹാലക്ഷ്മി പൂജ.