തിരുവനന്തപുരം: കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തിൽ കോളേജുകളിലും സ്കൂളുകളിലും നടത്തിവരുന്ന മീഡിയ ക്ലബ് പ്രൊജക്ടിന് സംസ്ഥാനതല കോ ഓർഡിനേറ്ററിനെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നു. ബിരുദവും ജേർണലിസം/പബ്ലിക് റിലേഷൻസിൽ ഡിപ്ലോമയും
സംസ്ഥാനതല പ്രോഗ്രാമുകൾ കോ ഓർഡിനേറ്റ് ചെയ്ത് പരിചയവും ഉണ്ടായിരിക്കണം. മാദ്ധ്യമ വിദ്യാഭ്യാസമേഖലയിൽ 10 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുള്ളവർ വിശദമായ ബയോഡേറ്റ സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 എന്ന വിലാസത്തിൽ അപേക്ഷിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 21ന് വൈകിട്ട് അഞ്ച് വരെ.
ഫോൺ: 0484 2422275, 2422068.