തിരുവനന്തപുരം: സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ 6/2019 ഡേറ്റാ എൻട്രി,7/2019 സിസ്റ്റം അഡ്മിനിസ്ട്രേറ്റർ എന്നീ തസ്‌തികയിലേക്കുള്ള ഒ.എം.ആർ പരീക്ഷ 15ന് രാവിലെയും ഉച്ചയ്ക്കുമായി നടക്കും.വിവരങ്ങൾ അപേക്ഷയിൽ നൽകിയിട്ടുള്ള ഫോൺ നമ്പറിലേക്ക് എസ്.എം.എസ് അയച്ചിട്ടുണ്ട്.ഹാൾടിക്കറ്റ്,എസ്.എം.എസ് എന്നിവ ലഭിക്കാത്ത ഉദ്യാേഗാർത്ഥികൾ 12ന് മുൻപ് പരീക്ഷാ ബോർഡുമായി ബന്ധപ്പെടുക.ഫോൺ:0471-2468690,2468670.