കല്ലറ: ഗൃഹനാഥൻ വീടിന് സമീപത്തെ പുരയിടത്തിൽ മരിച്ച നിലയിൽ. ഷോക്കേറ്റതാകാമെന്ന് സംശയിക്കുന്നു.കല്ലറ വെള്ളംകുടി പനച്ചമൂട് നജീബ് മൻസിലിലിൽ നവാസ് (42) ആണ് മരിച്ചത്. ഇയാൾ വൈകിയും വീട്ടിൽ എത്തിയിരുന്നില്ല. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടത്. സമീപത്ത് പന്നിക്ക് കെണി ഒരുക്കി സ്ഥാപിച്ചിരുന്നു മുള്ളുവേലിയിൽ നിന്നു ഷോക്കേറ്റതാകാമെന്നാണ് പൊലീസിന്റെ നിഗമനം. എങ്കിലും പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകു എന്ന് പൊലീസ് പറഞ്ഞു. ഭാര്യ നജ്മ മക്കൾ നിജാസ്, നജീബ്.