വിഴിഞ്ഞം: തമിഴ്നാട്ടിൽ നിന്നു കഞ്ചാവ് എത്തിച്ച് വില്പന നടത്തിവന്ന നിരവധി കേസുകളിലെ യുവാവ് പിടിയിൽ. വിഴിഞ്ഞം വടുവച്ചാൽ മണ്ണക്കല്ല് വീട്ടിൽ ഇൻഷാദ് (22 ) ആണ് അറസ്റ്റിലായത്. അടുത്തകാലത്ത് തിരുവല്ലം ഭാഗത്ത് അടിപിടി കേസിലും പൊലീസിനെ ആക്രമിച്ച് വാഹനം അടിച്ച് പൊട്ടിച്ച കേസിലും പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. വിഴിഞ്ഞം സി.ഐ എസ്.ബി പ്രവീണിന്റെ നേത്യത്വത്തിൽ എസ്.ഐമാരായ എസ്.എസ്.സജി,ജി.കെ.രഞ്ജിത്ത്,ആർ.രജീഷ്,സി.പി.ഒ മാരായ ആർ.ബിജു, ആർ.എസ്.രഞ്ജിത്ത്,എ.ജോസ്,കൃഷ്ണകുമാർ,അജികുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.