ksrtc-strike

തിരുവനന്തപുരം: ബുധനാഴ്ച തലസ്ഥാനത്തെ സ്തംഭിപ്പിച്ച് മിന്നൽ പണിമുടക്ക് നടത്തിയ സംഭവത്തിൽ കെ.എസ്.ആർ.ടി.സിയിലെ 18 ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടി ആരംഭിച്ചു.

പലതവണയായി റൂട്ട് കട്ട് ചെയ്യുകയും ട്രിപ്പു മുടക്കുകയും 14ൽ പരം തവണ അമിതവേഗം കാമറയിൽ രേഖപ്പെടുത്തുകയും ചെയ്ത സ്വകാര്യ ബസിന്റെ പെർമിറ്റ് സസ്‌പെൻഡ് ചെയ്യലും ഇതിനൊപ്പമുണ്ടാകും. ഈ ബസിനെ തടഞ്ഞതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിനും അറസ്റ്റിനും മിന്നൽ പണിമുടക്കിനും കാരണമായത്.

രണ്ടാം ഘട്ടമായി 38 പേർക്കെതിരെ കൂടി നടപടി വന്നേക്കും. 70 കണ്ടക്ടർമാർക്കും 70 ഡ്രൈവർമാർക്കും കെ.എസ്.ആർ.ടി.സി കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഒരാഴ്ചയ്ക്കം വിശദീകരണം നൽകണം. അതേസമയം, ഗതാഗത തടസമുണ്ടാക്കിയ ബസുകളുടെ വിവരം തേടി പൊലീസ് നൽകിയ കത്തിന് കെ.എസ്.ആർ.ടി.സി എം.ഡി ഇതുവരെ മറുപടി നൽകിയിട്ടില്ല.