gkarthikeyan

വിതുര:ജി.കാർത്തികേയൻ നാടിനോട് നീതി പുലർത്തിയ ജനകീയ നേതാവായിരുന്നുവെന്ന് ഉമ്മൻ‌ചാണ്ടി പറഞ്ഞു.ജി.കാർത്തികേയന്റെ അഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് അരുവിക്കര പൗരാവലി തൊളിക്കോട്ട് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വിതുര ശശി അദ്ധ്യക്ഷത വഹിച്ചു.അടൂർ പ്രകാശ് എം.പി,എം.വിൻസന്റ് എം.എൽ.എ.കെ.എസ്.ശബരിനാഥൻ എം.എൽ.എ,പാലോട് രവി,കരകുളം കൃഷ്ണപിള്ള,ഡോ.എം.ഡി.സുലേഖ, അനന്തപദ്മനാഭൻ,മലയടി പുഷ്‌പാംഗദൻ,വെള്ളനാട് ശശി,ആനാട് ജയൻ,തോട്ടുമുക്ക്‌ അൻസർ,ബി.ആർ.എം.ഷഫീർ,സി. ഇ.എസ്.വിദ്യാസാഗർ,ഷാമിലാബീഗം,ചായം സുധാകരൻ,എൻ.ഇ.എസ് ഹാഷിം എന്നിവർ പങ്കെടുത്തു.