മുംബെ : കാൽനൂറ്റാണ്ടുകാലം ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ നിരന്തര സാന്നിദ്ധ്യമായിരുന്ന നിരവധി റെക്കാഡുകൾക്ക് ഉടമയും മുൻ ഇന്ത്യൻ ഒാപ്പണറുമായ വസീം ജാഫർ ഒടുവിൽ ക്രിക്കറ്റിനോട് വിടചൊല്ലി.
1996/97 സീസണിൽ മുംബയ്ക്കുവേണ്ടി ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ അരങ്ങേറിയ ഇൗ വലംകയ്യൻ ബാറ്റ്സ്മാൻ 42-ാം വയസിലാണ് ബാറ്റ് താഴെവയ്ക്കാൻ തീരുമാനിച്ചത്. രഞ്ജി ട്രോഫിയിൽ ഏറ്റവുമധികം റൺസ് നേടിയ ബാറ്റ്സ്മാൻ എന്നതുൾപ്പെടെയുള്ള റെക്കാഡുകൾ സ്വന്തം പേരലാക്കിയാണ് ഇൗ മുംബയ്‌ക്കാരൻ അരങ്ങ് വിടുന്നത്. കഴിഞ്ഞസീസണുകളിൽ വിദർഭയ്ക്ക് വേണ്ടിയാണ് രഞ്ജി ട്രോഫിയിൽ കളിച്ചത്.
260
ഫസ്റ്റ് ക്ളാസ് മത്സരങ്ങൾ വസീം ജാഫർ കളിച്ചിട്ടുണ്ട്.
19410
റൺസാണ് ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ നിന്ന് നേടിയത്.
12000
റൺസ് രഞ്ജി ട്രോഫിയിൽ തികയ്ക്കുന്ന ഏകതാരം.
57
സെഞ്ച്വറികൾ ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ ഇക്കാര്യത്തിലെ ഇന്ത്യൻ റെക്കാഡിന് ഉടമ
31
ടെസ്റ്റുകൾ ഇന്ത്യയ്ക്കുവേണ്ടി കളിച്ചു.
1944
റൺസ് ടെസ്റ്റുകളിൽനിന്ന് സ്വന്തമാക്കി.
212
ആണ് ടെസ്റ്റിലെ ഉയർന്ന സ്കോർ.
314
റൺസാണ് ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിലെ ഉയർന്ന സ്കോർ
2
ഏകദിനങ്ങൾ മാത്രമാണ് ഇന്ത്യയ്ക്കുവേണ്ടി കളിച്ചിട്ടുള്ളത്.
2000
ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയായിരുന്നു ടെസ്റ്റ് അരങ്ങേറ്റം.
2008
ൽ അവസാന ടെസ്റ്റ് കളിച്ചതും ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ
എനിക്ക് ഇത്രയും നാൾ കളിക്കളത്തിൽ തുടരാൻ അനുഗ്രഹമേകിയ ദൈവത്തിനും പിന്തുണ നൽകിയ കുടുംബത്തിനും സുഹൃത്തുക്കൾക്കും നന്ദി.
വസീം ജാഫർ