ലണ്ടൻ : കഴിഞ്ഞദിവസം ചെൽസിക്കെതിരായ എഫ്.എ കപ്പ് മത്സരത്തിൽ തോറ്റിരുന്നതിന്റെ ക്ഷീണം മറികടന്ന് ലിവർപൂൾ ഇന്നലെ ഇംഗ്ളീഷ് പ്രിമിയർലീഗിൽ ബേൺ മൗത്തിനെ കീഴടക്കി. 2-1 നായിരുന്നു സ്വന്തം ഗ്രൗണ്ടിൽ ലിവർപൂളിന്റെ വിജയം. ഒൻപതാം മിനിട്ടിൽ വിൽസണിലും ഗോൾ നേടി ബേൺ മൗത്ത് ഞെട്ടിച്ചെങ്കിലും 25-ാം മിനിട്ടിൽ മുഹമ്മദ് സലായും 33-ാം മിനിട്ടിൽ സാഡിയോ മാനേയും നേടിയ ഗോളുകൾക്ക് ലിവർകൾ വിജയം കാണുകയായിരുന്നു.
ഇൗ വിജയത്തോടെ ലിവർപൂളിന് 28 മത്സരങ്ങളിൽനിന്ന് 79 പോയിന്റായി. ഇൗ സീസണിൽ കിരീടം ഉറപ്പിച്ചിരിക്കുകയാണ് ലിവർപൂൾ. രണ്ടാംസ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് 27 മത്സരങ്ങളിൽനിന്ന് 57 പോയിന്റേ നേടാനായിട്ടുള്ളൂ.
കഴിഞ്ഞ അരമാസത്തിനിടെ ചാമ്പ്യൻസ് ലീഗിൽ അത്‌ലറ്റിക്കോ മാഡ്രിഡിന് എതിരെയും പ്രിമിയർ ലീഗിൽ വാറ്റ്‌ഫോഡിനെതിരെയും എഫ്.എ കപ്പിൽ ചെൽസിക്കെതിരെയും ലിവർപൂൾ തോറ്റിരുന്നു.