hariz-26

കൊട്ടിയം: സഹകരണ സംഘത്തിന്റെ കെട്ടിടത്തിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉമയനല്ലൂർ മൈലാപ്പൂര് തടത്തിൽ വീട്ടിൽ ഷെരീഫിന്റെ മകൻ ഹാരിസാണ് (26) മരിച്ചത്. ശനിയാഴ്ച രാവിലെ മൈലക്കാട്ട് ദേശീയപാതയുടെ വശത്തുള്ള കെട്ടിടത്തിൽ പ്ളാസ്റ്റിക് കയറിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് സമീപം ഇയാളുടേതെന്ന് സംശയിക്കുന്ന ബൈക്കും കണ്ടെത്തി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കൊട്ടിയം പൊലീസ് പ്രാഥമിക നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. മാതാവ്: റംസി. സഹോദരൻ: ഹാഷിം.