തിരുവനന്തപുരം: നാല് സർക്കാർ ലാ കോളേജുകളിലെയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലാ കോളേജുകളിലെയും ത്രിവത്സര/പഞ്ചവത്സര ഇന്റഗ്രേറ്റഡ് എൽ എൽ.ബി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. ഏപ്രിൽ 25ന് തിരുവനന്തപുരം, എറണാകുളം,​ തൃശൂർ,​ കണ്ണൂർ കേന്ദ്രങ്ങളിൽ ത്രിവത്സര എൽ എൽ. ബി പ്രവേശന പരീക്ഷയും 26ന് തിരുവനന്തപുരം,​ ആലപ്പുഴ,​ കോട്ടയം,​ എറണാകുളം,​ തൃശൂർ,​ മലപ്പുറം,​ കണ്ണൂർ കേന്ദ്രങ്ങളിൽ പഞ്ചവത്സര പ്രവേശന പരീക്ഷയും നടക്കും. ഇന്ന് മുതൽ 18ന് വൈകിട്ട് 5 വരെ www.cee.kerala.gov.in ലൂടെ അപേക്ഷ സമർപ്പിക്കാം.