പൂവാർ: പൊറ്റയിൽ ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ കുംഭ മഹോത്സവം ഇന്ന് തുടങ്ങി 13ന് സമാപിക്കും. എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.15ന് ആദ്ധ്യാത്മിക പ്രഭാഷണം, 12.30ന് സമൂഹസദ്യ എന്നിവ ഉണ്ടായിരിക്കും.10 ന് രാത്രി 7.15ന് സംഗീതാർച്ചന, 9.15ന് മിന്നാമിനുങ്ങ്. 11 ന് രാത്രി 9.15ന് നാടൻപാട്ട് - ദൃശ്യ-ശ്രവ്യ കലാസംഗമം.12 ന് വൈകിട്ട് 5ന് വിൽപ്പാട്ട്, രാത്രി 7.15ന് സാംസ്കാരിക സമ്മേളനം മുൻ ഡി.ജി.പി ടി.പി.സെൻകുമാർ ഉദ്ഘാടനം ചെയ്യും. മുഖ്യ പ്രഭാഷണം മുൻ അഡീഷണൽ സെക്രട്ടറി കെ. സുദർശനൻ, യുവകവി രാജൻ വി. പൊഴിയൂർ, ഡോ. സജിത്കുമാർ ക്ഷേത്ര ഭാരവാഹികളായ എസ്. സുകുമാരൻ, വി.എസ്. വിനീത് കുമാർ, സി. ബിനുകുമാർ തുടങ്ങിയവർ പങ്കെടുക്കും. 9.30 ന് 'ഇല്യൂഷൻ വിസ്മയ'.13 ന് രാവിലെ 9.55 ന് പൊങ്കാല വഴിപാട്, 1.10ന് പൊങ്കാല നിവേദ്യം രാത്രി 9.15ന് ഗാനമേള.