തിരുവനന്തപുരം : കൊറോണ (കോവിഡ്- 19) വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വീടുകളിൽ നിരീക്ഷണത്തിലുള്ള കുട്ടികൾ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ എഴുതുന്നുണ്ടെങ്കിൽ ആരോഗ്യവകുപ്പിന്റെ അനുമതി വാങ്ങണമെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.മെഡിക്കൽ ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിക്കണം.
വിദ്യാഭ്യാസ വകുപ്പുമായി സംസാരിച്ച് ഇവർക്ക് പകരം സംവിധാനം ഒരുക്കും. പരീക്ഷയെഴുതാൻ സ്‌കൂളിൽ പോകരുതെന്ന് മന്ത്രി പറഞ്ഞു.