തിരുവനന്തപുരം: കറുത്ത യൂണിഫോം, ഒരു വശത്തേക്ക് ചരിഞ്ഞ സ്റ്റൈലൻ തൊപ്പി, റൈഫിളും പിടിച്ച് കണ്ണിമ ചിമ്മാതെയുള്ള നിരീക്ഷണം, ഇലയനങ്ങിയാൽ ഈ പെൺപുലികൾ അറിയും. അന്താരാഷ്ട്ര വനിത ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലും സെക്രട്ടേറിയറ്റ് നോർത്ത് ബ്ളോക്കിലെ അദ്ദേഹത്തിന്റെ ഓഫീസിന് മുന്നിലും സുരക്ഷയൊരുക്കിയത് പൊലീസിലെ വനിത കമാൻഡോകളായിരുന്നു.
മുഖ്യമന്ത്രിയുടെ സുരക്ഷാവാഹനവ്യൂഹത്തിലെ കമാൻഡോകളും വനിതകൾ. മലപ്പുറം അരീക്കോട്ടെ കേരള ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് ബറ്റാലിയനിലെ 34 പേരാണ് പിങ്ക് പൊലീസിലെ എസ്.ഐ പ്രേമയുടെ നേതൃത്വത്തിൽ
മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കിയത്. വനിതകളെ സുരക്ഷാചുമതല ഏൽപ്പിച്ചതിലൂടെ സ്ത്രീകൾ കൂടുതൽ അംഗീകരിക്കപ്പെടുകയാണെന്ന് കമാൻഡോകൾ പറഞ്ഞു.
ക്ളിഫ്ഹൗസിൽ 16 പേർ
സിമി, ലേഖ, ശ്രീജ, ആര്യ, ശില്പ, ലാനിന, ജെസ്‌ന, ഷെജില, ലെൻസി, നെയ്‌തൽ ജ്യോതി, ഷിഫാന, മിന്നു, അശ്വതി, ദർശിനി, ജ്യോതി, രാധിക ബി. നായർ.
അകമ്പടി വാഹനത്തിൽ 10
അനീഷ മോൾ, വർഷ, സംഗീത, പ്രജിത, ശ്രുതി, നിത്യ, സാൽവിയ, ജിബിഷ, ഐശ്വര്യ, രാഖി.
നോർത്ത് ബ്ളോക്കിൽ എട്ടുപേർ
അഞ്ജു രാജു, സുമി ബഷീർ, സജിത, സഫൂറ, മഞ്ജു ടി.എസ്, സിനി, റോഷ്‌ന ദാസ്, ശ്രീക്കുട്ടി എന്നിവരാണ് ഇവിടെ സുരക്ഷാചുമതലയിലുണ്ടായിരുന്നത്.