മലയിൻകീഴ്:മണ്ണടിക്കോണം ശ്രീമുത്താരമ്മൻ കോവിലിലെ അമ്മൻകൊട മഹോൽസവം ഇന്ന് മുതൽ18 വരെ നടക്കും. രാവിലെ6.30 മലർ നിവേദ്യം, ഉച്ചയ്ക്ക് 12.30 ന് അന്നദാനം, വൈകുന്നേരം 4.30 ന് തിരുവാഭരണ ഘോഷയാത്ര,6.30 ന് തന്ത്രി പള്ളിച്ചൽ പി.കെ.ശിവപ്രസാദിന്റെ മുഖ്യകാർമ്മികത്വത്തിൽ തിരുവാഭരണം ചാർത്തി അലങ്കാര ദീപാരാധന,രാത്രി 8.30 ന് ശിങ്കാരിമേളം,9 ന് ഭജന.നാളെ രാവിലെ 5.30 ന് അഭിഷേകം,6 ന് മഹാഗണപതിഹോമം,ഉച്ചയ്ക്ക് 12.30 ന് അന്നദാനം,വൈകിട്ട് 6.30ന് അലങ്കാര ദീപാരാധന,7ന് അമ്മൻകാവടി നറുക്കെടുപ്പ് തുടർന്ന് നേർച്ചക്കാർക്ക് കാപ്പ് കെട്ടൽ,11 ന്രാവിലെ 5.30 ന് അഭിഷേകം,മലർ നിവേദ്യം,6 ന് മഹാഗണപതിഹോമം,9.30 ന് പുറത്തെഴുന്നള്ളത്ത്, ഉച്ചയ്ക്ക് 12.30 ന് അന്നദാനം,രാത്രി 9ന് പാട്ട് ഉൽസവം,12ന് രാവിലെ 6ന്
മഹാഗണപതിഹോമം,ഉച്ചയ്ക്ക് 12.30ന് അന്നദാനം,രാത്രി 9ന് ഭജന,13ന് ഉച്ചയ്ക്ക് 12.30 ന് അന്നദാനം,രാത്രി 7 ന് പുഷ്പാഭിഷേകം,9ന് നൃത്തസംഗീത സന്ധ്യ.14 ന് രാവിലെ 6 ന് മഹാഗണപതിഹോമം,ഉച്ചയ്ക്ക് 12.30 ന് അന്നദാനം,രാത്രി 8.30 ന് നൃത്തസംഗീത വിരുന്ന് 15ന് രാവിലെ 5.30 ന് അഭിഷേകം,മലർ നിവേദ്യം,6 ന് മഹാഗണപതിഹോമം,ഉച്ചയ്ക്ക് 12.30 ന് അന്നദാനം,വൈകുന്നേരം 6.30 അലങ്കാര ദീപാരാധന,8.15ന് രാഷ്ട്രപതിയുടെ മെഡൽ നേടിയ വ്യക്തിയെ ആദരിക്കൽ,9 ന് സൂപ്പർ ഹിറ്റ് ഗാനമേള.16ന് രാവിലെ 6 ന് മഹാഗണപതിഹോമം,ഉച്ചയ്ക്ക് 12.30 ന് അന്നദാനം,7 ന് കുടിയിരുത്ത് വിൽപ്പാട്ട്,9 ന് കരോക്കെ ഗാനമേള.17ന് രാവിലെ11.30 ന് അന്നദാനം,വൈകിട്ട് 4 ന് ഉരുൾ,താലപ്പൊലി,കുത്തിയോട്ടം,പാൽക്കുടം,ചന്ദനക്കുടം,കാവടി,പറക്കുംകാവടി,വേൽകാവടി,തൊട്ടിൽകാവടി എന്നീ നേർച്ചകൾ,രാത്രി 8ന് അഗ്നിക്കാവടി,8.30ന് കാവടി അഭിഷേകം,9.30ന് വിഷേഷാൽ പൂജയും പടുക്കയും,12ന് മുത്തുച്ചൊരിച്ചിൽ,പുലർച്ചെ 1ന് പ്രസാദവിതരണം.18 ന് രാവിലെ 5.30 ന് അഭിഷേകം,മലർ നിവേദ്യം,6ന് മഹാഗണപതി ഹോമം,8 ന് പൊങ്കാല തുടർന്ന് പ്രഭാത ഭക്ഷണം,11ന് പൊങ്കാല നിവേദ്യം,ഉച്ചയ്ക്ക് 12 ന് ഗുരുസി.