തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ ,ടി.എച്ച്.എസ്.എൽ.സി പരീക്ഷകൾ നാളെ തുടങ്ങും. 26 വരെയാണ് പരീക്ഷ.
2945 പരീക്ഷാ കേന്ദ്രങ്ങളിലായി 4,22,450 വിദ്യാർത്ഥികളാണ് ഇക്കുറി എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്നത്. 2,16,067 ആൺകുട്ടികളും 2,06,383 പെൺകുട്ടികളും. സർക്കാർ സ്‌കൂളുകളിൽ 1,38,457-ഉം എയ്ഡഡ് സ്‌കൂളുകളിൽ 2,53,539- ഉം അൺ എയ്ഡഡ് സ്‌കൂളുകളിൽ 30,454 -ഉം വിദ്യാർത്ഥികളുണ്ട്. ഗൾഫ് മേഖലയിൽ 597 -ഉം ലക്ഷദ്വീപിൽ 592- ഉം പേരും,ഓൾഡ് സ്‌കീമിൽ 87 പേരും.ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്നത് മലപ്പുറം എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്സിലാണ് (2327). കുട്ടനാട് തെക്കേക്കര ഗവ.എച്ച്.എസ്സിലാണ് ഏറ്റവും കുറവ്.( 2).
ടി.എച്ച്.എസ്.എൽ.സി : 48 പരീക്ഷാ കേന്ദ്രങ്ങൾ. 3091 പേർ.
പ്ലസ് ടു :2033 പരീക്ഷാ കേന്ദ്രങ്ങൾ. 4,52,572 വിദ്യാർത്ഥികൾ
.സ്‌കൂൾ ഗോയിംഗ് - 3,77,322 . ആൺകുട്ടികൾ-1,80,352. പെൺകുട്ടികൾ-1,97,970 .ഓപ്പൺ സ്‌കൂൾ- 50,890.
ഏറ്റവും കൂടുതൽ - മലപ്പുറം( 80,051).ടെക്നിക്കൽ -1229 .ലക്ഷദ്വീപ് - 1268 .ഗൾഫ്- 498 . മാഹി- 754 പരീക്ഷയെഴുതും.
മൂല്യനിർണയം ഏപ്രിൽ 2 മുതൽ
എസ്.എസ്.എൽ.സി മൂല്യനിർണയം ഏപ്രിൽ 2 ന് ആരംഭിച്ച് 23 ന് അവസാനിക്കും. നാലു മേഖലകളിലായി നടക്കുന്ന മൂല്യനിർണയ ക്യാമ്പുകളുടെ ആദ്യഘട്ടം 8 ന് അവസാനിക്കും. ഈസ്റ്റർ, വിഷു അവധിക്കു ശേഷം 15 ന് പുനരാരംഭിച്ച് 23 ന് അവസാനിക്കും. മേയ് ആദ്യവാരം ഫലം പ്രഖ്യാപനമുണ്ടാകും. മൂല്യനിർണയത്തിനു മുന്നോടിയായുള്ള സ്‌കീം ഫൈനലൈസേഷൻ മാർച്ച് 30, 31 തീയതികളിൽ. ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാമ്പുകൾ ഏപ്രിൽ ഒന്നിന് ആരംഭിക്കും.