നെടുമങ്ങാട്:ഭരണഘടന സംരക്ഷിക്കുക,സ്ത്രീകൾക്കും കുട്ടികൾക്കും നേർക്കുള്ള അതിക്രമങ്ങൾക്കെതിരെ പോരാടുക തുടങ്ങിയ മുദ്രാവാക്യം ഉയർത്തി വനിതാ ദിനത്തിൽ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരകുളം പഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ വനിതാ സമ്മേളനം സംഘടിപ്പിച്ചു.മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്‌തു.ഏരിയാ പ്രസിഡന്റ് ശാരിക അദ്ധ്യക്ഷത വഹിച്ചു.അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഡോ:ടി.എൻ.സീമ,ജില്ലാ സെക്രട്ടറി വി.അമ്പിളി,എം.ജി മീനാംമ്പിക,ഏരിയ സെക്രട്ടറി ആർ.പ്രീത,ഗീതാ ഗോപൻ,കരകുളം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.അനില എന്നിവർ സംസാരിച്ചു.വിവിധ മേഖലകളിൽ അംഗീകാരം നേടിയ വനിതകളെ മന്ത്രി ആദരിച്ചു.