വർക്കല: സർഗവേദി സംഗീത സാഹിത്യസംഗമം പ്രൊഫ. ഗേളിഷാഹിദിന്റെ അദ്ധ്യക്ഷതയിൽ നടന്നു. ഒ.എൻ.വി കുറുപ്പിന്റെ കവിതകളും ഗാനങ്ങളും എന്ന വിഷയത്തെ ആസ്‌പദമാക്കി ചർച്ച നടന്നു. അഡ്വ. സുഗതൻ, വക്കം സുകുമാരൻ, മുരളികൃഷ്ണൻ, ആലംകോട് ദർശൻ, മണമ്പൂർ രാജദേവൻ, തുളസി വെൺകുളം, ശിവഗിരി രാധാകൃഷ്ണൻ, ചെറുന്നിയൂർ ആനന്ദ്, പുനവൻ നസീർ, വിശ്വതിലകൻ, മടവൂർ സലിം തുടങ്ങിയവർ പങ്കെടുത്തു.