വർക്കല: ഗുരുധർമ്മ പ്രചാരണസംഘം സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാദിനാചരണവും കാരുണ്യശ്രേഷ്ഠ പുരസ്കാര സമർപ്പണവും കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ.പി. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. സ്വാമി പരാനന്ദ ഭദ്രദീപം തെളിച്ചു. സംഘം സംസ്ഥാന പ്രസിഡന്റ് എഴുകോൺ രാജ്മോഹൻ അദ്ധ്യക്ഷത വഹിച്ചു. ഗോവർദ്ധനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സൺ സിന്ധുപിള്ളയ്ക്ക് പ്രചാരണസംഘത്തിന്റെ കാരുണ്യ ശ്രേഷ്ഠ പുരസ്ക്കാാരം ഡോ. പി.ചന്ദ്രമോഹൻ നൽകി. വർക്കല എക്സൈസ് ഇൻസ്പെക്ടർ മഹേഷ്, കെ.ജി. സുരേഷ്, ഡോ.എസ്. ലത, ആനി പവിത്രൻ, ശംഭു ആർ നായർ, വി. ശ്രീനാഥക്കുറുപ്പ്, ജയപ്രസാദ്, വർക്കല മോഹൻദാസ് എന്നിവർ സംസാരിച്ചു. തുടർന്ന് മജിഷ്യൻ വർക്കല മോഹൻദാസിന്റെ ഇന്ദ്രജാല പരിപാടിയും നടന്നു.