പാറശാല: ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം സ്ഥിതിചെയ്യുന്ന ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രം തീർത്ഥാടന ടൂറിസം ഭൂപടത്തിൽ ഇടം നേടുന്നു. സർക്കാർ അനുവദിച്ച രണ്ട് കോടി രൂപ ഉപയോഗിച്ച് പിക്നിക് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷേത്രത്തിത്തിന് സമീപം വിവിധ സംവിധാനങ്ങൾ നടപ്പിലാക്കും. പദ്ധതിയുടെ തറക്കല്ലിടൽ കർമ്മം 22ന് ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം ദർശിക്കുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി തീർത്ഥാടകരാണ് ദിനംപ്രതി ക്ഷേത്രത്തിലെത്തുന്നത്. തീർത്ഥാടകരെ ആകർഷിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ മേൽനോട്ടത്തിൽ ഒരു വർഷം കൊണ്ട് പൂർത്തിയാക്കി ക്ഷേത്രത്തിന് കൈമാറാനാണ് തീരുമാനം. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജി.ശങ്കറിന്റെ ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പിനാണ് പദ്ധതിയുടെ നിർമ്മാണ ചുമതല.
ചെലവ്- 2 കോടി
തറക്കല്ലിടൽ 22ന് നിർമ്മിക്കുന്നത്
സർക്കാർ അമിനിറ്റി സെന്റർ
കൂത്തമ്പലം
ലാൻഡ് സ്‌കാപ്പിംഗ്
സോളാർ ലൈറ്റിംഗ്