വർക്കല:ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ വനിതാദിനത്തോടനുബന്ധിച്ച് നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് സ്വാമി വിശുദ്ധാനന്ദ ഉദ്ഘാടനം ചെയ്തു.ആശുപത്രി സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അദ്ധ്യക്ഷത വഹിച്ചു.ആശുപത്രി സൂപ്രണ്ട് ഡോ.അഭിലാഷ് രാമൻ,ആർ.എം.ഒ ഡോ.ജോഷി,ശിശുരോഗവിദഗ്ദ്ധൻ ഡോ.ഷാജി,വി.അനിൽകുമാർ എന്നിവർ സംസാരിച്ചു. സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തെക്കുറിച്ചുളള ബോധവത്കരണ ക്ലാസ് ഡോ.ബ്രഹ്മലക്ഷ്മി നയിച്ചു.വനിതാദിനത്തിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും എല്ലാ വിഭാഗങ്ങളിലും ചികിത്സ സൗജന്യമായിരുന്നു.ലാബ് ഇൻവെസ്റ്റിഗേഷനുകൾക്ക് 50 ശതമാനം ഡിസ്കൗണ്ടും നൽകി.