gggg

നെയ്യാറ്റിൻകര: നെല്ലിമൂട് വനിത കോ-ഓ പ്പറേ​റ്റീവ് സൊസൈ​റ്റി മാരകരോഗങ്ങളാൽ ദുരിതമനുഭവിക്കുന്ന സംഘാംഗങ്ങളായ വനിതകൾക്ക് ചികിത്സാസഹായം വിതരണം ചെയ്തു. സൊസൈ​റ്റി പ്രസിഡന്റ് എൻ. ശാന്തകുമാരിയും മുൻ പ്രസിഡന്റ് സി. വിജയകുമാരിയും ചേർന്ന് ചികിത്സാസഹായം വിതരണം ചെയ്തത്.
സംഘം പ്രസിഡന്റ് എൻ. ശാന്തകുമാരി അദ്ധ്യക്ഷത വഹിച്ചു. കൂട്ടപ്പന രാജേഷ് സ്വാഗതം പറഞ്ഞു. കമ്മി​റ്റിയംഗങ്ങളായ ആർ. ലീല, കെ. അംബുജാക്ഷി, എസ്. നന്ദിനി, ജി.എൽ. പ്രഭ, എ.ആർ. ഉഷകുമാരി,
കെ. ചന്ദ്രലേഖ, വി. രത്‌നരാജ്, നെല്ലിമൂട് പ്രഭാകരൻ, സെക്രട്ടറി വി.ആർ. രശ്മി, എസ്. സരളാബായി, സി.എസ്. ആതിര, ആർ. ഗീത, സന്ധ്യ. ആർ.എസ്, എസ്.ജെ. ജിപിൻകുമാർ, അജി. എസ്.ആർ, ജിജോ.എസ്, പ്രവീൺ. വി, സിന്ധു. എസ്, സുജന്ത ഏയ്ഞ്ചൽ തുടങ്ങിയവർ പങ്കെടുത്തു.