തിരുവനന്തപുരം :സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഏപ്രിൽ 18ന് കാസർകോട് നിന്നാരംഭിച്ച് 25ന് തിരുവനന്തപുരത്ത് സമാപിക്കുന്ന സി.എം.പി സംസ്ഥാന കമ്മിറ്റിയുടെ വാഹനപ്രചരണ ജാഥ സി.എം.പി ജനറൽ സെക്രട്ടറി അഡ്വ. എം. വി. രാജേഷ് നേതൃത്വം നൽകും.ജാഥയുടെ വിജയത്തിനായി മുട്ടയ്ക്കാട് രവീന്ദ്രൻ നായർ കൺവീനറും,എം.നിസ്താർ, പയറ്റുവിള ശശി,കാലടി അശോകൻ,പട്ടം ദീപു,ജെ.ഹയറുന്നിസ എന്നിവർ ജോയിന്റ് കൺവീനർമാരുമായും സ്വാഗതസംഘം രൂപീകരിച്ചു.