-messi
mesi

മാഡ്രിഡ് : സൂപ്പർ താരം ലയണൽ മെസി 81-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ നേടിയ ഗൗളിന് റയൽ സോഡിസാഡിനെ സ്പാനിഷ് ലാലിഗ മത്സരത്തിൽ ബാഴ്സലോണ കഷ്ടിച്ച് തോൽപ്പിച്ചു. വീഡിയോ റഫറിയുടെ സഹായത്തോടെയാണ് ബാഴ്സയ്ക്ക് പെനാൽറ്റി ലഭിച്ചത്.

ഇൗ വിജയത്തോടെ ബാഴ്സലോണ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനത്തേക്ക് തിരിച്ചെത്തിയിട്ടുണ്ട്. 27 മത്സരങ്ങളിൽ നിന്ന് 58 പോയിന്റാണ് ബാഴ്സയ്ക്ക് ഇപ്പോഴുള്ളത്. 26 മത്സരങ്ങളിൽ നിന്ന് 56 പോയിന്റുള്ള റയലിനെയാണ് ബാഴ്സ മറികടന്നത്. കഴിഞ്ഞയാഴ്ച എൽ ക്ളാസിക്കോയിൽ ബാഴ്സ റയലിനോട് തോറ്റിരുന്നു.

കാണികളില്ലാതെ ബഹറിൻ ഗ്രാൻപ്രീ

മനാമ : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബഹ്റിൻ ഗ്രാൻപ്രീ ഫോർമുല വൺ കാർറേസ് കാണികളെ ഒഴിവാക്കി നടത്തുന്ന സംഘാടകർ അറിയിച്ചു.

ഇൗമാസം 20 മുതൽ 22 വരെയാണ് മത്സരങ്ങൾ.

കെ.എസ്.ഇ.ബിക്ക് ജയം

കോവളത്തിന് സമനില

തിരുവനന്തപുരം : ജില്ലാ എലൈറ്റ് ഡിവിഷൻ ഫുട്ബാൾ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ കെ.എസ്.ഇ.ബി 4-0 ത്തിന് ആർ.ബി.ഐയെ തോൽപ്പിച്ചു. മറ്റൊരു മത്സരത്തിൽ കോവളം എഫ്.സി 2-2ന് ഏജീസിനെ സമനിലയിൽ തളച്ചു.