sanga

കല്ലറ:പാങ്ങോട് ജമാഅത്ത് ബഹുജന ഐക്യ വേദിയുടെ ആഭിമുഖ്യത്തിൽ ഡൽഹി കലാപത്തിലെ രക്തസാക്ഷികൾക്കായി ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു.പാങ്ങോട് ജംഗ്ഷനിൽ നടന്ന പരിപാടി കെ.പി.സി.സി ജനറൽ സെക്രട്ടറി പാലോട് രവി ഉദ്ഘാടനം ചെയ്‌തു.അടൂർ പ്രകാശ് എം.പി ഐക്യദാർഢ്യ സന്ദേശം നൽകി.എം.എം.ഷാഫി അദ്ധ്യക്ഷത വഹിച്ചു.പാങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഗീത,മുൻ എം.പി പീതാംബര കുറുപ്പ്,റഹുമത്തുള്ള മൗലവി,ആരിഫ് അസ്‌ലമി,പാങ്ങോട് വിജയൻ,എ.എം.അൻസാരി,നിസാമുദ്ദീൻ കൊച്ചാലുംമൂട്,ജഗീൻ ഷാജഹാൻ,അൻഷാദ് മൗലവി മിൻഹാദി,നജിം പാങ്ങോട്,ഫൈസൽ,റഹുമത്തുള്ള മൗലവി,ഷാനവാസ് വട്ടക്കരിക്കകം നിസാദ്ദീൻ എന്നിവർ സംസാരിച്ചു.