vani

വെഞ്ഞാറമൂട്:വനിതാ ദിനാചരണത്തോടനുബന്ധിച്ച് വെഞ്ഞാറമൂട് ജനമൈത്രീ പൊലീസ് ആഭിമുഖ്യത്തിൽ വനിതാ കൂട്ടായ്‌മയും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു.നെല്ലനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു അരുൺകുമാ‌ർ,വാമനപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.ഒ.ശ്രീവിദ്യ,സീനിയർ സിവിൽ പൊലീസ് ഓഫീസർ സഫീജാ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്‌തു.എസ്.ഐ. മധു അദ്ധ്യക്ഷത വഹിച്ചു.സ്ത്രീ സുരക്ഷാ ബോധവത്കരണ സെമിനാറിൽ എ.എസ്.ഐ ഷറഫുദ്ദീൻ വിഷയാവതരണം നടത്തി.ജനമൈത്രീ പൊലീസ് കോർഡിനേറ്റർ ഷെരീഫ് വെഞ്ഞാറമൂട്,ശ്രീജ,മഞ്ജു,ഷീബ മനാഫ്,സോഫിയ.എം,എസ്.ഐ സുദ‌ർശൻ,സിവിൽ പൊലീസ് ഓഫീസർ മഹേഷ് എന്നിവർ പങ്കെടുത്തു.