വെമ്പായം:വെട്ടുപാറ നെയ്‌തോട് റോഡ് ഗതാഗതയോഗ്യമായി.വെട്ടുപാറ നിന്നും വെമ്പായം,തേക്കട ഭാഗത്തേക്ക് വേഗം എത്താൻ കഴിയുന്ന റോഡാണിത്.കാൽനടയായി ഉപയോഗിച്ചിരുന്ന വഴി ഒരു വർഷം മുമ്പാണ് നാട്ടുകാർ സ്ഥലം ഏറ്റെടുത്ത് റോഡാക്കി മാറ്റിയത്.സി.ദിവാകാരൻ എം.എൽ.എ അനുവദിച്ച 15 ലക്ഷം രൂപ മുടക്കിയാണ് റോഡ് കോണ്ക്രീറ്റ് ചെയ്‌തത്.വെട്ടുപാറ ജംഗ്ഷനിൽ സംഘടിപ്പിച്ച ചടങ്ങിൽ സി.ദിവാകരൻ എം.എൽ.എ,പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബീവി,ഷീലജ,അനസുൽ റഹ്‌മാൻ,ചീരാണിക്കര ബാബു,വെട്ടുപാറ മോഹനൻ,പ്രദീപ്,വെട്ടുപാറ വേണു തുടങ്ങിയവർ സംസാരിച്ചു.