വെഞ്ഞാറമൂട്:പിരപ്പൻകോട് അണ്ണൽ ദേവീക്ഷേത്രത്തിലെ പ്രതിഷ്‌ഠാ വാർഷിക കുംഭ പുണർത മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രാങ്കണത്തിൽ നടന്ന അനുമോദന യോഗവും,വയ്യേറ്റ് കെ.സോമൻ- അണ്ണൽ.കെ.ശിവാനന്ദൻ സ്‌മാരക പുരസ്‌കാര വിതരണവും മാണിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ് സുജാത ഉദ്ഘാടനം ചെയ്‌തു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുതിരകുളം ജയൻ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗം അഡ്വ.രാധാകൃഷ്‌ണൻ,ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് മനോഹരൻ നായർ,ക്ഷേത്ര ഭാരവാഹികളായ സതീശൻ പീരപ്പൻകോട്,ജയൻ അണ്ണൽ,വയ്യേറ്റ് കെ.പുഷ്പൻ,മധു അണ്ണൽ തുടങ്ങിയവർ പങ്കെടുത്തു.ചടങ്ങിൽ എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും കായിക താരങ്ങളെയും അനുമോദിച്ചു.